Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ക്യാഷ് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും കായിക മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ, കായിക പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2026 ജൂണ്‍ ആറ് വരെ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ അപേക്ഷ ഫോം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാര്‍കാര്‍ഡ് (രക്ഷിതാവ്, വിദ്യാര്‍ത്ഥി)), ബാങ്ക് പാസ് ബുക്ക് കോപ്പി (വിദ്യാര്‍ത്ഥി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് (അറ്റസ്റ്റഡ് കോപ്പി), സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ  സഹിതം സമര്‍പ്പിക്കണം. ഫോണ്‍-0495 2383472

date