ജില്ലാതല അറിയിപ്പുകള്
പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജിലെ 2026- 27 അധ്യയന വര്‍ഷം രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. www.polyadmission.org/let വഴി അപേക്ഷിക്കാം. ഫോണ്‍: 9895019821, 9447685420, 9400547253, 04985 295101.
നിയമനം
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ മെയ് 20ന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0497 2709920.
ലേലം
ബാങ്ക്ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഏഴോം വില്ലേജിലെ എരിപുരം, ചെങ്ങല്‍ ദേശത്ത് റീസര്‍വെ നമ്പര്‍ 64/196 ല്‍പ്പെട്ട 0.0567 ഹെക്ടര്‍ വസ്തു ജൂണ്‍ 26ന് രാവിലെ 11.30ന് ഏഴോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
തലശ്ശേരി കുടുംബകോടതിയുടെ വാറണ്ടുപ്രകാരം കുടിശ്ശിക ഈടാക്കുന്നതിനായി ഇരിട്ടി താലൂക്ക്, പഴശ്ശി അംശം മണക്കായി ദേശത്ത് റീസര്‍വെ നമ്പര്‍ 364/107 ല്‍പ്പെട്ട 0.0105 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പെട്ട സകലതും മെയ് 25ന് രാവിലെ 11 മണിക്ക് പഴശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍നിന്നും പഴശ്ശി വില്ലേജ് ഓഫീസില്‍നിന്നും ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വിവിധ സ്കീമില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മെയ് 22 ന് ഉച്ച 12 വരെ സ്വീകരിക്കും.
- Log in to post comments