ജില്ലാതല അറിയിപ്പുകള്‍
താല്‍ക്കാലിക അധ്യാപക നിയമനം
പയ്യന്നൂര്‍, എകെഎഎസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മലയാളം (സീനിയര്‍) അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9961246333.
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ്
കേന്ദ്ര യുവജനകാര്യ - കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ തളാപ്പ് ഓഫീസില്‍ ആറുമാസത്തേക്ക് പാര്‍ട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. 18 മുതല്‍ 25 വയസ്സുവരെയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ് 28നകം മേരാ യുവ ഭാരത്, കുമാര്‍ ബില്‍ഡിംഗ്, ലിസി ഓഫീസ് റോഡ്, തളാപ്പ്, കണ്ണൂര്‍ - 670002 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 8921255501, ഇ മെയില്‍- mybharatkannur@gmail.com.
ക്വട്ടേഷന്‍ ക്ഷണിച്ചു
സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ കിന്‍ഫ്ര, മട്ടന്നൂര്‍ കാര്യാലയത്തിലേക്ക് ജൂണ്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 28 ഉച്ച 12 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. ഫോണ്‍: 0490 2471300.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നൈപുണ്യ കര്‍മ സേനയ്ക്കായി ഹെല്‍മറ്റ്, സുരക്ഷ ഗ്ലൗസുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 30 ഉച്ച 2.30 വരെ സ്വീകരിക്കും. ഫോണ്‍: 0497 2835987.
- Log in to post comments