ജില്ലാതല അറിയിപ്പുകള്
നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഒഴിവ്
അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി യുടെ കീഴില്‍ നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സിന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള, 60 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയും സഹിതം മെയ് 19ന് രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2852530.
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം
ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന പാലിയേറ്റീവ് കെയര്‍ നഴ്സിനെ നിയമിക്കുന്നു.
യോഗ്യതകൾ:
1. ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി (എ.എന്‍.എം) കോഴ്സ് /ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായ ശേഷം ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് ഓക്സിലറി നഴ്സിംഗ് (ബി.സി.സി.പി.എ.എന്‍) കോഴ്സ് / സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്സിംഗ് (സി.സി.സി.പി.എ.എന്‍) കോഴ്സ്.
2. ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ബി.എസ്.സി നഴ്സിംഗ് കോഴ്സ് പാസായതിനൊപ്പം ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നേഴ്സിംഗ്(ബി.സി.സി.പി.എ.എന്‍) പാസായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ മെയ് 20ന് ഉച്ച രണ്ടു മണിക്ക് ചൊക്ലി ഗ്രാമപഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2330522.
ഒഴിവുകള്‍
കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്കും 2026-27 വര്‍ഷം ഒഴിവുള്ള കുക്ക്, വാച്ച്മാന്/വാച്ച് വുമണ്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ്സ് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് വാച്ച്മാന്/വാച്ച് വുമണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അഭികാമ്യം. പ്രായപരിധി 18 മുതല്‍ 56 വരെ. 2027 മാര്‍ച്ച് 31 വരെയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പി.എസ്.സി മുഖേന നിയമനം നടത്തുന്നത് വരെയോ മാത്രമാണ് നിയമനം. യോഗ്യതയും താല്‍പ്പര്യവുമുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 19ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ കലക്ടറ്റേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700357.
ഓണ്‍ലൈന്‍ തടി ലേലം
വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ തേക്ക്, ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് എന്നീ തടികളുടെ ലേലം മെയ് 22ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859.
- Log in to post comments