ജില്ലാതല അറിയിപ്പുകള്‍
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മോഡല്‍
കരിയര്‍ സെന്റര്‍ കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മെയ് 23ന് രാവിലെ 10 മുതല്‍ ഉച്ച 12 വരെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍, ഓഫീസ് സ്റ്റാഫ്, മാനേജര്‍ ട്രെയിനി, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് തസ്തികകളില്‍ ജോലി ആഗ്രഹിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവർ
അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്ത്
സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
ഗൈഡന്‍സ് ബ്യൂറോയില്‍ രണ്ട് സെറ്റ് ബയോഡാറ്റ സഹിതം എത്തണം. വിശദ വിവരങ്ങള്‍ക്ക് 0497 2703130
നമ്പറില്‍ ബന്ധപ്പെടാം.
ക്യാമ്പ് ഫോളോവര്‍ നിയമനം
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ഫോളോവര്‍ തസ്തികയിലുള്ള സ്വീപ്പര്‍, ധോബി ഒഴിവുകളിലേക്ക് 59 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മുന്‍പരിചയമുള്ളവര്‍ മെയ് 21ന് രാവിലെ 10.30 ന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖ (വോട്ടര്‍ ഐ ഡി/ ആധാര്‍), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.
പി.ജി പ്രവേശനം
കില തളിപ്പറമ്പ് ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പില്‍ 2026-27 അധ്യയന വര്‍ഷം പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം എ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്‌മെന്റ്, എം എ പബ്ലിക്ക് പോളിസി ആന്‍ഡ് ഡെവലപ്‌മെന്റ്, എം എ ഡീസെന്‍ട്രലൈസേഷന്‍ ആന്‍ഡ് ലോക്കല്‍ ഗവര്‍ണന്‍സ് കോഴ്‌സുകളുടെ റഗുലര്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധിയില്ല. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇ ഗ്രാന്റ് ലഭിക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ നേരിട്ട് ഹാജരാകാം. ഫോണ്‍: 9446169090, 9061831907, 9895094110.
ലേലം
കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം ജപ്തി ചെയ്ത മലപ്പട്ടം വില്ലേജ് ചൂളിയാട് ദേശത്ത് റീ സര്‍വെ നമ്പര്‍ 62/3 (62/104) ല്‍പ്പെട്ട 0.0486 ഹെക്ടര്‍ വസ്തു ജൂണ്‍ 24ന് രാവിലെ 11.30ന് മലപ്പട്ടം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ മലപ്പട്ടം വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും.
- Log in to post comments