Skip to main content

ജില്ലാതല അറിയിപ്പുകള്‍ 3

അധ്യാപക നിയമനം

പെരിങ്ങോം ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷം കൊമേഴ്‌സ്, ഹിസ്റ്ററി, ജേര്‍ണലിസം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് അഭിമുഖം മെയ് 21ന് രാവിലെ 9.30ന് , ഹിസ്റ്ററി അഭിമുഖം അന്നേ ദിവസം രാവിലെ 11, കൊമേഴ്സ് അഭിമുഖം മെയ് 22ന് രാവിലെ 10, ഫിസിക്‌സ് അഭിമുഖം മെയ് 23ന് രാവിലെ 9.30, മാത്തമാറ്റിക്‌സ് വിഷയത്തിന് അന്നേദിവസം രാവിലെ 11 മണിക്കും നടക്കും. മെയ് 29ന് രാവിലെ 10 മണിക്കാണ് ജേര്‍ണലിസം വിഷയത്തിലുള്ള അഭിമുഖം. ഫോണ്‍: 04985 295440, 9188900211.

മിനി ജോബ് ഫെയര്‍

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രൊജക്ട് എഞ്ചിനീയര്‍, ഇലക്ട്രീഷ്യന്‍ (ഫീല്‍ഡ്), ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഓപ്പറേഷന്‍സ് മാനേജര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിലേക്ക് മെയ് 21ന് രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തുന്നു. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

തൊഴില്‍ മേള

അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 23ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 മണിക്ക്  എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി ഈ അവസരം ഉപയോഗപ്പെടുത്താം. ഫോണ്‍: 9495999712.

ത്രിവത്സര ഡിപ്ലോമ കോഴ്‌സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി കണ്ണൂര്‍, സേലം, ഗഡക്, വെങ്കിടഗിരി എന്നിവിടങ്ങളില്‍ നടത്തുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജൂലൈ ഒന്നിന് 15നും 23 വയസിനും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവ. അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in വെബ്‌സൈറ്റ് വഴിയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ ജൂണ്‍ 16നകം ലഭിക്കണം. അപേക്ഷാഫോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും www.iihtkannur.ac.in വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ടി സി, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390.

date