ജില്ലാതല അറിയിപ്പുകള്‍
സ്വയം തൊഴില്‍ വായ്പ
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ തൊഴില്‍രഹിതരായ വനിതകള്‍ക്കായി അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ നാല് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നല്‍കുന്നത്.
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ നാല് കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. നിശ്ചിത വരുമാന പരിധിയിലുള്ള 16നും 32 ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷ തിരിച്ചടവ് കാലാവധിയില്‍ മൂന്ന് മുതല്‍ എട്ട് ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. അപേക്ഷകള്‍ അക്ഷയ സെന്റര്‍/ഇന്റര്‍നെറ്റ് സേവ കേന്ദ്രം മുഖേന www.mithrasoft.kswdc.org എന്ന വെബ്സൈറ്റുവഴി നല്‍കണം. ഫോണ്‍: 0497-2701399, 7558067808.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592458, 9072592412.
- Log in to post comments