Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ ഓഫീസ് ആവശ്യാര്‍ത്ഥം പ്രതിമാസം 2000 കിലോമീറ്റര്‍ പരിധി എന്ന കരാര്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റുള്ള നാല്ചക്ര വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നോ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിക്കുന്നു.

7 സീറ്റ് വിഭാഗത്തില്‍പ്പെട്ട സെഡാന്‍/ കോംപാക്ട് സെഡാന്‍, എസ്.യു.വി വാഹനം അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തതും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ളതും ആയിരിക്കണം.

ക്വട്ടേഷനുകള്‍ ജൂണ്‍ 5ന് രാവിലെ 11ന് ഡെപ്യൂട്ടി കളക്ടര്‍, കളക്ടറേറ്റ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം-43 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471-2731122.

date