Post Category
ടെൻഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് അഴുത പ്രൊജക്ട് പരിധിയിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 136 അങ്കണവാടികളിലെ 575 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 ജൂണ്‍ മാസം മുതല്‍ 2027 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് ഒരു ദിവസം ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു.
ജൂണ്‍ 16 ഉച്ചയ്ക്ക് 1 മണി വരെ ടെൻഡര്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ടെൻഡര്‍ തുറക്കും.
ടെൻഡര്‍ ഫോമുകള്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 16 ഉച്ചയ്ക്ക് 12 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫീസില്‍ പണമടച്ച് കൈപ്പറ്റാം.
വിശദവിവരങ്ങള്‍ക്ക് അഴുത ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8281460209, 04869233281
date
- Log in to post comments