Post Category
അധ്യാപക ഒഴിവ്
വയനാട് ജില്ലയിലെ മാനന്തവാടി ഗവ. കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ ഡിഗ്രി കോളേജ് റൂസയില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ അഞ്ചിന് രാവിലെ 10.30 ന് ജിയോഗ്രഫി, ജൂണ്‍ എട്ടിന് രാവിലെ 10.30 ന് സൈക്കോളജി വിഭാഗത്തിലേക്കും അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ എത്തിച്ചേരണം.
date
- Log in to post comments