Post Category
എല്‍ പി ജി ഓപ്പണ്‍ ഫോറം 10ന്: പരാതികള്‍ എട്ട് വരെ നല്‍കാം
പാചകവാതകം, പെട്രോള്‍, ഡീസല്‍ ഉത്പ്പന്നങ്ങള്‍, വിതരണക്കാര്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എല്‍ പി ജി ഓപ്പണ്‍ ഫോറം & പെട്രോ പ്രൊഡക്ട്സ് ഗ്രീവന്‍സ് റീഡ്രസല്‍ ഫോറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 10ന് രാവിലെ 11ന് ചേരും. ഗ്യാസ് ഏജന്‍സി അസോസിയേഷന് പ്രതിനിധികള്‍, പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രതിനിധികള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പരാതികള്‍ ജൂണ്‍ എട്ട് വൈകീട്ട് 5 വരെ തപാല്‍ മുഖേനയോ നേരിട്ടോ അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments