വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വര്‍ഷക്കാലയളവില്‍ പരിശീലനത്തിനായി കൊമേഴ്‌സല്‍ അപ്രന്റീസിനെ നിയമിക്കുന്നതിന് ജൂണ്‍ 9ന് രാവിലെ 11ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡി.സി.എ /പി.ജി.ഡി.സി.എ/ വേര്‍ഡ് പ്രോസസിംഗ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സില്‍ ഡിപ്ലോമ (ഡി.ഡി.ഇ.ഒ). പ്രായപരിധി 19 നും 30 നും മധ്യേ. ഒന്നാം വര്‍ഷം 10000 രൂപയും, രണ്ട്, മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 11000, 12000 രൂപ വീതം സ്‌റ്റൈപ്പന്റും ലഭിക്കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (2 കോപ്പി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മുന്‍പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതമാണ് എത്തേണ്ടത്. ബോര്‍ഡില്‍ കൊമേഴ്സല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യലയം, ജില്ലാ പഞ്ചായത്തിന് സമീപം, www.kspcb.kerala.gov.in. ഫോണ്‍: 0491-3522360.
- Log in to post comments