Post Category
ആറാട്ടുപുഴ : സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് ജൂൺ ഒന്ന് മുതൽ 15 പ്രവൃത്തി ദിവസത്തേയ്ക്ക് നീട്ടിവെച്ചു
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ച് ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ഈ ബാക്ടീരിയയുടെ വ്യാപനം നിയന്ത്രണ വിധേയമാകും വരെ അവധി നല്‍കണമെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് ജൂണ്‍ ഒന്ന് മുതല്‍ 15 പ്രവൃത്തി ദിവസത്തേയ്ക്ക് നീട്ടിവെച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി.
date
- Log in to post comments