Post Category
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കേരള സംസ്ഥാന സഹകരണ നിയമം 1969-ലെ ചട്ടം 50 A പ്രകാരം മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ അംഗീകൃത പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് മത്സ്യഫെഡ് അറിയിച്ചു. സംസ്ഥാന സഹകരണ യൂണിയൻ, സംസ്ഥാന കൃഷി സഹകരണ പരിശീലന കേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് എന്നിവ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ഭരണസമിതി അംഗങ്ങൾ പങ്കെടുക്കണം. കൂടുതൽവിവരങ്ങൾക്ക്: www.matsyafed.in.
പി.എൻ.എക്‌സ്. 1753/2026
date
- Log in to post comments