Post Category
യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്.ഡിയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ആന്‍ഡ് സ്കില്‍സില്‍ ജൂണ്‍ മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍ II (ഹൈബ്രിഡ് മോഡ്) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്മെന്റ്, മലയാളം, ഇക്ണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. താല്പര്യമുള്ളവര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471 2550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments