Post Category
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ട്യൂഷന്‍ ഫീസ് സൗജന്യം. മുസ്ലീം ന്യൂനപക്ഷ സംവരണത്തിന് പ്രവേശനപരീക്ഷ ജൂണ്‍ 13ന് രാവിലെ 10 മുതല്‍ 12 വരെ നടക്കും. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ക്ലാസുകള്‍ ജൂണ്‍ 15 ന് തുടങ്ങും. https://kscsa.org ല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.icsrponnani.org, ഫോണ്‍: 0494 2665489, 8281098868, 9846715386, 9645988778.
date
- Log in to post comments