അഭിമുഖം ജൂൺ എട്ടിന്
ചിറ്റൂർ സർക്കാർ ടെക്നിക്കൽ ഹൈ സ്കൂളിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂൺ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തുന്നു. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത. ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്ങാണ് എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള യോഗ്യത .ട്രേഡ് ഇൻസ്ട്രക്ടർ -ഫിറ്റിങ്, ട്രേഡ്‌സ്‌മാൻ -ഇലക്ട്രിക്കൽ/വെൽഡിങ്/ഫിറ്റിങ് ന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ /കെ.ജി.സി.ഇ /ടി.എച്.എസ്.എൽ.സി എന്നിവയുമാണ് യോഗ്യത. എച്ച് എസ് ടി ഗണിതശാസ്ത്രത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി എഡും, കെ-ടെറ്റ്/സെറ്റ് /നെറ്റ് പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം. എല്ലാ തസ്തികയിലേക്കും പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫക്കറ്റുകൾ,തിരിച്ചറിയൽ രേഖകൾ സഹിതം എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ :04923 222174, 9400006486, gthschittur26@gmail.com.
- Log in to post comments