Skip to main content

പട്ടികജാതി വിഭാഗക്കാർക്ക് സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

 

 

 സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 7.5 ശതമാനം പലിശ നിരക്കിൽ നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. അഞ്ചു സെന്റിൽ കുറയാത്ത വസ്തു ജാമ്യത്തിന്റെയോ അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യത്തിന്റെയോ ഈടിൽ ആയിരിക്കും വായ്പ ലഭ്യമാകുക.

 

 

തൃശ്ശൂർ ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട, 18 നും 60 നും മദ്ധ്യേ പ്രായമുളള തൊഴിൽരഹിതരായ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്.

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറത്തിനും വായ്പയെക്കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾക്കുമായി തൃശ്ശൂർ രാമനിലയത്തിനു സമീപമുളള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ- 0487-2331556, 9400068508. 

 

date