സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സുകൾ
ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ ഐ ഇ എൽ ഐ റ്റി നടത്തുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്കാണ് പ്രവേശനം. കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. ഒരു വർഷത്തെ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് കോഴ്സിന് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. രണ്ട് മാസം കാലാവധിയുള്ള ഫൗണ്ടേഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി കോഴ്സിന് സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കുന്നതല്ല. പ്ലസ് ടു പാസ്സായ, 30 വയസ്സിൽ താഴെ പ്രായമുള്ള, മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 20-നകം എറണാകുളം കലൂർ എം ഇ എസ് കൾച്ചറൽ കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ 0484-2971400, 8590605259
- Log in to post comments