Skip to main content

സിവിൽ സർവീസ് പരിശീലനം

 

 കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, കോളേജ് വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും പങ്കെടുക്കാവുന്ന പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ്) കോഴ്സ് എന്നിവയിലേക്ക് ജൂലൈ നാല് വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ അഞ്ചിന് രാവിലെ പത്ത് മുതൽ 11 മണി വരെ ഐ.സി.എസ്.ആറിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ജൂലൈ 12 മുതൽ ക്ലാസുകൾ ആരംഭിക്കും. വെബ്സൈറ്റ്- www.kscsa.org . വിലാസം- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573 . ഫോൺ- 04942665489, 8281098868, 9846715386, 9645988778, 8089858680.

date