Post Category
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽകാലികാടിസ്ഥാനത്തിൽ രാത്രികാല ഡോക്ടറെ നിയമിക്കുന്നു. ജൂൺ പത്ത് വരെ അപേക്ഷിക്കാം.
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി രജിസ്‌ട്രേഷനും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ പത്തിന് വൈകിട്ട് നാലിനകം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487-2261840
date
- Log in to post comments