Post Category
ഓപ്പൺ ഹാർഡ്വെയർ & റോബോട്ടിക്സിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം
അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്), ‘ ഓപ്പൺ ഹാർഡ്വെയർ & റോബോട്ടിക്സിൽ ’ 60 മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
10 ദിവസത്തെ ഇന്റേൺഷിപ്പിൽ പൂർണ്ണമായും ഓഫ് ലൈൻ സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്ന ആർഡുവിനോ, ESP32, റാസ്ബെറി പൈ ടൂളുകളിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകും. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.സി.ഫോസിന്റെ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കും. ഐസിഫോസിന്റെ കാര്യവട്ടത്തെ ഓഫീസിൽ വച്ച് ജൂൺ 15 മുതൽ 26 വരെയാണ് ഇന്റേൺഷിപ്പ്. ജൂൺ 12നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in/event-details/224, 7356610110 | +91 471 2413012 / 13 / 14 | +91 9400225962.
പി.എൻ.എക്സ്. 1780/2026
date
- Log in to post comments