Post Category
പ്രോത്സാഹന ധനസഹായം
എസ്.എസ്.എല്‍.സി, പ്ലസ് ടു കോഴ്സുകളില്‍ 2025-26 വര്‍ഷം ഉന്നതവിജയം കൈവരിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായം നല്കുന്നു. അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം.
വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റ്, ജാതി, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30ന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലോ പാലക്കാട്/ചിറ്റൂര്‍/കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കാം.
ഫോണ്‍: 0491-2910366 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പാലക്കാട്), 04923-291915 (ചിറ്റൂര്‍), 04923-291155 (കൊല്ലങ്കോട്), 0491-2505383 (ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍)
date
- Log in to post comments