വോക്ക് ഇന്‍ ഇന്റര്‍വ്യൂ
മലമ്പുഴ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം, കേരള നഴ്സ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ നല്കുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ് 18 മാസം ദൈര്‍ഘ്യം) അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ഒരു അതോറിറ്റി നല്കുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നഴ്സ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ നല്കുന്ന ആരോഗ്യ പ്രവര്‍ത്തക പരിശീലന സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്. അംഗപരിമിതരായവര്‍ അപേക്ഷിക്കേണ്ടതില്ല.
സ്കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര് മാത്രം പങ്കെടുക്കുക. അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരുടെ അഭാവത്തില്‍ ഇതര വിഭാഗക്കാരെ പരിഗണിക്കും. ജൂണ്‍ എട്ടിന് രാവിലെ 11ന് മലമ്പുഴ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യോഗ്യത, വയസ്, ജാതി, പ്രവര്‍ത്തിപരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പുകള്‍ സഹിതം പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894.
- Log in to post comments