Post Category
പരിസ്ഥിതിദിനാഘോഷം
ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5ന് കലക്‌ട്രേറ്റും പരിസരവും ശുചീകരിക്കും. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് നേതൃത്വം നല്‍കുന്നതിനൊപ്പം പരിസ്ഥിതിസന്ദേശം പകരുന്നതിനായി കലക്‌ട്രേറ്റ് വളപ്പില്‍ വൃക്ഷതൈ നടും. രാവിലെ 9ന് തുടങ്ങുന്ന പരിപാടിയില്‍ എ.ഡി.എം ടി. കെ. വിനീത്, ഇതര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജീവനക്കാരും ശുചീകരണ, അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
date
- Log in to post comments