Skip to main content

അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം: തകഴി ഗ്രാമപഞ്ചായത്ത്

 

 കാലവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ തകഴി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചു നീക്കാൻ നിർദ്ദേശം. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്നതും പൊതുജനങ്ങൾക്കോ വീടുകൾക്കോ ഭീഷണിയായതുമായ മരങ്ങളും ശിഖരങ്ങളും ബന്ധപ്പെട്ട വസ്തു ഉടമകൾ തന്നെ സ്വന്തം ഉത്തരവാദിത്തത്തിൽ മുറിച്ചു മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഇവ കാരണം ഉണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും അതത് വ്യക്തികൾ മാത്രമായിരിക്കും പൂർണ്ണ ഉത്തരവാദികളെന്ന്  തകഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

date