Skip to main content
..

പരിസ്ഥിതി ദിനാഘോഷം

ജില്ലാ പഞ്ചായത്തില്‍ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടിലും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര്‍ ലതാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ഫലവൃക്ഷതൈ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് സെല്‍വി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ഷിജു കുമാര്‍, വിനീതകുമാരി,  സെക്രട്ടറി   ടി.കെ സയൂജ തുടങ്ങിയവര്‍ സംസാരിച്ചു.
 

 

date