ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്സ് ജൂണ്‍ ഏഴിന് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വഹിക്കും
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും' ഡിപ്ലോമ കോഴ്സ് പുതിയബാച്ച് ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ 11-ന് ഫാത്തിമ മാതാ നാഷണല്‍ കോളേജ് സെമിനാര്‍ ഹാളില്‍ സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തൊഴില്‍, വനിത-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും 'ഗുരുവിന്റെ ഏകലോകദര്‍ശനം' വിഷയത്തില്‍ ക്ലാസും നയിക്കും. വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് ആമുഖപ്രഭാഷണം നടത്തും. സിന്‍ഡിക്കറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍, റീജിയണല്‍ സെന്റര്‍ ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും.
ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹിക-സാംസ്കാരിക-മതപരമായ ഇടപെടലുകള്‍, രചനകളും പ്രസംഗങ്ങളും, ദര്‍ശനങ്ങള്‍ എന്നിവയാണ് ഒരുവര്‍ഷ ഡിപ്ലോമ പ്രോഗ്രാമിന്റെ പ്രധാന പഠനമേഖലകള്‍. രണ്ട് സെമസ്റ്ററുകളിലായി 24 ക്രെഡിറ്റുകളുള്ള കോഴ്സ് മലയാളത്തിലുള്ളതാണ്. ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
- Log in to post comments