Skip to main content

മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074)മല്ലപ്പള്ളി (0469-26814268547005033)കടുത്തുരുത്തി (8547005049)കാഞ്ഞിരപ്പള്ളി (04828-2064808547005075) പയ്യപ്പാടി (8547005040)മറയൂർ (8547005072)പീരുമേട് (04869-2323738547005041)തൊടുപുഴ (8547005047)പുത്തൻവേലിക്കര (0484-29803248547005069) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്2026-27 അദ്ധ്യയന വർഷത്തിൽ ബിരുദ  ഓണേഴ്സ് പ്രോഗ്രാമുകളിൽകോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. ജൂൺ 8 രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പംപ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.ihrd.ac.in .

പി.എൻ.എക്‌സ്. 1848/2026

date