Post Category
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം (ഒ.ഇ.സി/ഒ.ബി.സി-എച്ച്) വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ www.egrantz.kerala.gov.in ൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ ഈ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി ജൂലൈ 15നകം പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 1850/2026
date
- Log in to post comments