Skip to main content

സായാഹ്ന ഒ.പി.യില്‍ ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ സാമൂഹിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പൊന്നാനി താലൂക്ക് ആശുപത്രിയിലും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സായാഹ്ന ഒ.പി.യില്‍ ഡോക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 9.30 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ടി.സി.എം.സി.രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ്് സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ  അസലും ഓരോ പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483- 2736241.

date