Skip to main content

ഐ.എച്ച്.ആര്‍.ഡി.കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി.) മലപ്പുറം ഗവ. കേളേജ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സില്‍ ജൂണില്‍ ആരംഭിക്കുന്ന വിവിധ കോാഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1.  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) യോഗ്യത-ബിരുദം

2. ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ്&ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഓ.എ.) യോഗ്യത-എസ്.എസ്.എല്‍.സി/തത്തുല്യം

3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത- പ്ലസ് ടു/തത്തുല്യം

4. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) യോഗ്യത- എസ്.എസ്.എല്‍.സി/തത്തുല്യം

അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍ : 8547005043, 9495259091.

 

date