ഭക്ഷ്യസുരക്ഷയ്ക്കായി വിവിധ പരിപാടികള്‍ ദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
ആരോഗ്യകരമായ വിഭവങ്ങളുടെ പാചകം, അവഉള്പ്പെടുത്തിയുള്ള ഭക്ഷണക്രമസജ്ജീകരണം എന്നീ മത്സരങ്ങളോടെയാണ് കൊല്ലം ശ്രീനാരായണ വനിതാ കോളജില്‍ ഇക്കൊല്ലത്തെ ഭക്ഷ്യസുരക്ഷാദിനാചരണം കൗതുകവും അറിവും പകര്‍ന്നത്. പോഷകാഹരത്തിന്റെ പ്രാധാന്യം സമൂഹത്തിന് പകരുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഹെല്‍ത്തി പ്ലേറ്റ്’ പദ്ധതിയുടെ വ്യാപനമാണ് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. മികവുറ്റ ആഹാരരീതികളും സുരക്ഷിതഭക്ഷണവും സംബന്ധിച്ച പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ പോഷകഗുണമുള്ള ഭക്ഷ്യസംസ്ക്കാരം വികസിപ്പിക്കണമെന്നുപറഞ്ഞു. പരമ്പരാഗതഭക്ഷണരീതികള് തിരിച്ചുപിടിക്കണമെന്നും ഓര്‍മിപ്പിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് നിഷ അധ്യക്ഷയായി. ഹോം സയന്‍സ് വിഭാഗം മേധാവി ഡോ. അശ്വതി സുഗുണന്, മലയാളം വിഭാഗം അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. ആര്. രമ്യ, ഭക്ഷ്യസുരക്ഷാ അസ്സിസ്റ്റന്റ് കമ്മിഷണര്‍ എ. സക്കീര്‍ ഹുസൈന്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments