Skip to main content

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം

 സ്‌പോര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഫുട്‌ബോള്‍ മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്‌സ് സൈക്കോളജി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കായികരംഗം, മാനേജ്‌മെന്റ്, സാങ്കേതികവിദ്യ, മനഃശാസ്ത്രം എന്നീ മേഖലകളെ സംയോജിപ്പിച്ച് തൊഴില്‍ കേന്ദ്രീകൃത പരിശീലനമാണ് കോഴ്‌സുകളുടെ പ്രത്യേകത. പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ വിദഗ്ധരുടെ ക്ലാസുകള്‍, പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും ലഭ്യമാക്കും. വിലാസം- സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി, കേരളം. വെബ്‌സൈറ്റ്: smri.in ഫോണ്‍: 8891675259, 9995675259.

date