ഫാഷന്‍ ഡിസൈനിംഗില്‍ വിവിധ കോഴ്സുകള്‍; അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 'കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍' 2026-27 അധ്യയന വര്‍ഷത്തെ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക അഡ്മിഷന് പോര്‍ട്ടലായ www.admission.kannuruniversity.ac.in വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കോളേജുമായി നേരിട്ട് ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ മെയില്‍: principalcfd@iihtkannur.ac.in. വെബ്സൈറ്റ്: www.iihtkannur.ac.in. ഫോണ്‍: 8281574390, 0497 2835390.
- Log in to post comments