Post Category
രണ്ട് ക്യാമ്പുകൾ തുറന്നു
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ മഴക്കെടുതി മൂലം മലയോര മേഖലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ രണ്ട് ക്യാമ്പുകൾ തുറന്നു. കാവനാട് ഗ്രാമ മന്ദിരം, അവിട്ടപ്പിള്ളി എന്നീ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങൾ കഴിയുന്നുണ്ട്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തഹസിൽദാർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
date
- Log in to post comments