Skip to main content

അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം നോഡൽ ഓഫീസിലേയ്ക്ക് ക്ഷീര ജാലകം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ജില്ലയിൽ ഫീൽഡ് തലത്തിൽ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓൺലൈൻ ജോലികൾ നിർവഹിക്കുന്നതിനും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ഒഴിവിലേയ്ക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഹയർ സെക്കൻഡറി/ഡിപ്ലോമകമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം 01-06-2026 ന് 18നും - 40നും ഇടയിൽ. യോഗ്യത സർട്ടിഫിക്കറ്റ്തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 20 വൈകിട്ട് 5 മണിക്ക് മുമ്പായി നേരിട്ടോതപാൽ മുഖേനയോ ക്വാളിറ്റി കൺട്രോൾ ഓഫീസർക്വാളിറ്റി കൺട്രോൾ ഓഫീസ്ക്ഷീരവികസന വകുപ്പ്പട്ടംതിരുവനന്തപുരം -695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടിക്കാഴ്ചയ്ക്ക് അർഹരായവരുടെ പട്ടിക ജൂൺ 23 ന് രാവിലെ 11 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച ജൂൺ 26 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ക്വാളിറ്റി കൺട്രോൾ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് നടത്തും. ഫോൺ-9446453247. ഇ-മെയിൽ - qcotvm.dairy@kerala.gov.inqcotvm@gmail.com .

പി.എൻ.എക്‌സ്. 1916/2026

date