ചാലക്കുടി എം.ആര്‍.എസില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ നിയമനം
ചാലക്കുടി നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (എം.ആര്‍.എസ്) 2026-27 വര്‍ഷത്തേക്ക് ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 18-ന് രാവിലെ 10.30-ന് സ്‌കൂളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പത്താം ക്ലാസും ഐ.ടി.ഐ ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കെ.എസ്.ഇ.ബി നല്‍കിയ വയര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/പെര്‍മിറ്റ്/വയര്‍മാന്‍ ലൈസന്‍സും ഉണ്ടായിരിക്കണം. 22-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 18-ന് രാവിലെ പത്തിന് ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 0480 2960400, 8075694117.
- Log in to post comments