Post Category
കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവ്
തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഫീമെയിൽ ഗൈഡ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 15 രാവിലെ 10ന് അഭിമുഖം നടത്തും. എസ്എസ്എൽസി പാസ്/തത്തുല്യം ആണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, അവയുടെ പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
പി.എൻ.എക്സ്. 1930/2026
date
- Log in to post comments