Skip to main content

സെലക്ഷൻ ട്രയൽസ് നടക്കും

പഞ്ചാബിൽ വച്ച് ജൂൺ 22 മുതൽ 30 വരെ നടക്കുന്ന 5-ാമത് ദേശീയ സബ് ജൂനിയർ (ആൺകുട്ടികളുടെയുംപെൺകുട്ടികളുടെയും) ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സംസ്ഥാനതല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് / സെലക്ഷൻ ട്രയൽസ് ജൂൺ 13 ന് തിരുവനന്തപുരം ജി.വി രാജ സ്‌കൂളിൽ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. 2012 ജനുവരി 1 നും 2013 ഡിസംബർ 31 നുമിടയിൽ ജനിച്ച കായിക താരങ്ങൾക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ള കായിക താരങ്ങൾ വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 13 ന് രാവിലെ 7 മണിക്ക് തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 1937/2026

date