Post Category
പ്രിന്റർ കാട്രിഡ്ജ് റീഫില്ലിംഗ്: ക്വട്ടേഷൻ ക്ഷണിച്ചു
രജിസ്ട്രേഷൻ വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ വിവിധ ഓഫീസുകളിലേക്ക് 2026-2027 സാമ്പത്തിക വർഷത്തേക്ക് പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള 20 സബ് രജിസ്ട്രാർ ഓഫീസുകൾ, ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസ്, ചിട്ടി ഓഡിറ്ററുടെ ഓഫീസ് എന്നിങ്ങനെ ആകെ 23 ഓഫീസുകളിലെ പ്രിന്റർ കാട്രിഡ്ജുകളിൽ മഷി തീരുന്ന മുറയ്ക്ക് ഓഫീസുകളിൽ നേരിട്ടെത്തി റീഫിൽ ചെയ്തു നൽകുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ക്വട്ടേഷനുകൾ ജൂൺ 17 ന് മൂന്ന് മണിക്ക് മുമ്പായി രജിസ്റ്റേർഡ് പോസ്റ്റായോ നേരിട്ടോ 'ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസ്, രജിസ്ട്രേഷൻ കോംപ്ലക്സ്, ഹെഡ് പി.ഓ., ആലപ്പുഴ - 688001' എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0477 2253257.
(പിആർ/എഎൽപി/1120)
date
- Log in to post comments