Post Category
പീച്ചി ഗവ. ഐ.ടി.ഐ. അഡ്മിഷന് 2026: ഓണ്‍ലൈനായി അപേക്ഷിക്കാം
പീച്ചി ഗവ. ഐ.ടി.ഐയിലെ 2026 പരിശീലന വര്‍ഷത്തേക്കുള്ള എസ്.സി.വി.ഇ.ടി അഡ്മിഷന് നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 30 വരെ itiadmissions.kerala.gov.in എന്ന ജാലകം പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ആഗസ്റ്റ് ഒന്നിന് 14 വയസ് തികഞ്ഞിരിക്കണം. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 100 രൂപയാണ് അപേക്ഷാ ഫീസ്. ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി, രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന് പവര്‍ ഡിസ്ട്രിബ്യൂഷന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇ മെയില്‍: itipeechi@gmail.com ഫോണ്‍: 9946394744, 9495668972, 9995775517.
date
- Log in to post comments