സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നവചേതന പദ്ധതിയുടെ (ഉന്നതി തുടര്‍ വിദ്യാഭ്യാസ പരിപാടി) പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.യു സരിത യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോകന്‍ മൂക്കോല അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വി.വി ശ്യാംലാല്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ചിത്ര രതീഷ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സനില്‍ കുന്നത്തുള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷിഖ് വലിയകത്ത്, പഞ്ചായത്ത് അംഗങ്ങളായ ആനി ജോസ്, തുളസി രാമചന്ദ്രന്‍, പ്രസാദ് വാക, ഫേന്‍സി സുബിരാജ്, കെ.ആര്‍ രഞ്ജിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.ജി സുബിദാസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം.ജി പ്രശാന്തി, പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജന്‍, സാക്ഷരത പ്രേരക് പ്രീതി എ.സി, പ്രെമോട്ടര്‍ സ്വാതി വി.എസ്, വിജി എന്നിവര്‍ സംസാരിച്ചു.
ഉന്നതികളില്‍ പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ നടത്താനും നാലാം വാര്‍ഡില്‍ ഈ പരിപാടിയുടെ തുടര്‍ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. കെ.യു സരിത ചെയര്‍പേഴ്‌സണും സ്വാതി വി.എസ്, പ്രീതി ബാബു എന്നിവര്‍ കണ്‍വീനര്‍മാരായും സംഘാടകസമിതി രൂപീകരിച്ചു.
- Log in to post comments