മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണം
സാമൂഹ്യനീതി വകുപ്പിന്റെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിന്റെയും ആഭിമുഖ്യത്തില്‍ 'മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണം' സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവും സംബന്ധിച്ച് പൊതുജനങ്ങളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ശ്രീനാരായണ വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ് നിഷ അധ്യക്ഷത വഹിച്ചു.
കെ.എസ്. സുരേഷ് കുമാര്‍, കെ. വിലാസിനിയമ്മ, ഡോ: എ.എസ്.രമ്യ , എന്‍. ചന്ദ്രശേഖരന്‍ പിള്ള, ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ.കെ ഹരികുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ: ആര്‍.രമ്യ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. കെ.പി. സജിനാഥ്, സൈക്കോളജിസ്റ്റ് ഡോ. ദേവി രാജ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി അംഗങ്ങള്‍ വയോജന സംരക്ഷണ സന്ദേശങ്ങള്‍ അവതരിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് റേഡിയോ ബെന്‍സിഗറിലൂടെ നടത്തിയ ഫോണ്‍-ഇന്‍ പ്രോഗ്രാമില്‍ പുനലൂര്‍ ആര്‍.ഡി.ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ്. രഞ്ജിത്ത് വയോജന സംരക്ഷണ നിയമങ്ങളെക്കുറിച്ച് സംസാരിച്ചു.
- Log in to post comments