ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കീം': അപേക്ഷ ക്ഷണിച്ചു
പഠന പാഠ്യേതര കാര്യങ്ങളിൽ താല്പര്യമുണ്ടായിട്ടും സാമ്പത്തികവും കുടുംബപരവുമായ പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കാൻ കഴിയാത്ത മിടുക്കരായ പട്ടികവർഗ്ഗ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
'ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കീം' പ്രകാരം 2026-27 വർഷത്തെ മിടുക്കരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
2026-27 അധ്യയന വർഷത്തിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് യഥാക്രമം യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും "എ" ഗ്രേഡ് ലഭിച്ചവരും, സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരും ആയിരിക്കണം. എന്നാൽ പട്ടികവർഗ്ഗ വിഭാഗത്തിലെ പി.വി.ടി.ജി. വിഭാഗത്തിൽപ്പെട്ടവർക്കും , അരനാടൻ , കുടിയ, മഹാമലസർ, പള്ളിയൻ, തച്ചനാടൻ മൂപ്പൻ, മലപ്പണിക്കർ, മലപണ്ടാരം, അടിയാൻ,
എരവാളൻ, ഹിൽ പുലയ, ഇരുള, മലസർ, മലയൻ, മുഡുഗർ, മലവേട്ടുവൻ
പണിയൻ തുടങ്ങിയ നിർദ്ദിഷ്ട സമുദായങ്ങളിൽപ്പെട്ട വിദ്യാർഥി കൾക്കും "ബി" ഗ്രേഡ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 1,00,000/- രൂപയിൽ കവിയാൻ പാടുള്ളതല്ല. ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾ തുടർവർഷങ്ങളിലെ വാർഷിക പരീക്ഷകളിൽ പഠന നിലവാരം കുറയുകയാണെങ്കിൽ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതാണ്.
അപേക്ഷിക്കുന്ന 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ ടാലന്റ് സെർച്ച് പരീക്ഷ എഴുതേണ്ടതുണ്ട്. അപേക്ഷാ ഫോമിനോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പും, ബന്ധപ്പെട്ട സ്കൂൾ എച്ച്.എം. സാക്ഷ്യപ്പെടുത്തിയ 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും, മുൻഗണന തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 15 ന് മുൻപായി പുനലൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിലോ അല്ലെങ്കിൽ
കുളത്തുപ്പുഴ, ആലപ്പുഴ ട്രൈബൽ
എക്സ്റ്റൻഷൻ ഓഫീസുകളിലോ എത്തിക്കേണ്ടതാണ്. ഫോൺ: 0475-2222353, 9496070347, 9447067348.
(പിആർ/എഎൽപി/1153)
- Log in to post comments