Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ സ്‌കൂള്‍ ലോഗിനില്‍ നിന്നും എന്‍ട്രി ചെയ്യണം. വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇ-ഗ്രാന്റ്‌സ് ഹോം പേജില്‍ ലഭ്യമാണ്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. ഫോണ്‍ - 0492 2222335.

 

date