Skip to main content

പദ്മ അവാർഡ്: നോമിനേഷനുകൾ ക്ഷണിച്ചു

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള 2027-ലെ പദ്മ അവാർഡുകൾക്കായുള്ള നോമിനേഷനുകൾ ക്ഷണിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ചതും അസാധാരണവുമായ നേട്ടങ്ങളോ സേവനങ്ങളോ കൈവരിച്ച വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.

താത്പര്യമുള്ളവർക്ക് www.awards.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓൺലൈനായി നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

date