Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന പി. ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ് കോഴ്സുകളുടെ ആദ്യബാച്ചിന്റെ പരീക്ഷാഫലം www.niyamasabha.org ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2512453.
പി. ജി. ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിലെ പരീക്ഷ എഴുതിയ 136 പഠിതാക്കളിൽ 103 പേർ വിജയിച്ചു. വിജയ ശതമാനം 75.73. ശ്രീശില്പ എ. എസ്. ഒന്നാം റാങ്കും സജിത് സി. സി. രണ്ടാം റാങ്കും ഷാഹിന കെ. എ. മൂന്നാം റാങ്കും നേടി.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിലെ പരീക്ഷ എഴുതിയ എല്ലാ പഠിതാക്കളും വിജയിച്ചു. ആനന്ദ് പി. വി. ഒന്നാം റാങ്കും ശ്രീജിത്ത് എസ്. കുമാർ രണ്ടാം റാങ്കും അനന്തകൃഷ്ണൻ വി. മൂന്നാം റാങ്കും നേടി.
പി.എൻ.എക്സ്. 2092/2026
date
- Log in to post comments