Skip to main content

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ. സബിദ ബീഗത്തിൻ്റെ നേതൃത്വത്തിൽ പുത്തൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. എ ഇ ഒ സുമ, ശാസ്താംകോട്ട എ ഇ ഒ അജിത. കുളക്കട, ശാസ്താംകോട്ട ഉപജില്ലകളിലെ സ്കൂൾ അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  

 

 

date