Skip to main content

ഐ.ടി.ഐ പ്രവേശനം

വെട്ടിക്കവല സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഒരു വര്‍ഷത്തെ   വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ ട്രേഡില്‍ പ്രവേശനം ആരംഭിച്ചു.    പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരിശീലനം, ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം എന്നിവ സൗജന്യം. പ്രതിമാസം 900 രൂപ സ്‌റ്റൈപ്പന്റിന് പുറമേ 1100 രൂപ ലംപ്സംഗ്രാന്റ്, 900 രൂപ യൂണിഫോം അലവന്‍സ്, 3000 രൂപ പഠനയാത്ര ഇനത്തിലും  ഹോസ്റ്റല്‍ അലവന്‍സായി 3500 രൂപയും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 3000 രൂപയും നല്‍കും.     https://scdditiadmission.kerala.gov.in/splash.php  മുഖേന  ജൂലൈ 10നകം അപേക്ഷിക്കണം. ഫോണ്‍:   9495100038.
 
 
 

date